Jane A Man Review

 


ജാൻ എ മൻ...


ആരോ പടം കണ്ട് കഴിഞ്ഞതിനു ശേഷം ഇങ്ങനെ കുറിച്ചിരുന്നു...

ചാള വാങ്ങാൻ പോയവന് സ്രാവിനെ കിട്ടിയ അവസ്ഥ..

തീർത്തും പരമാർത്ഥം


അത്ര നല്ല രീതിയിൽ ചിത്രം കഥ പറഞ്ഞു വെക്കുന്നുണ്ട്.


ആദ്യപകുതിയുടെ ഒരുപരിധി കഴിയുമ്പോൾ, ഒരു രംഗം സങ്കടപ്പെടുത്തുമ്പോൾ തൊട്ടടുത്ത രംഗം ചിരിപ്പിക്കുന്ന രീതിയിലായാണ് മുഴുനീളൻ പടം പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നത്. ആ ഒരു ട്രാക്കിലോട്ട് ഇൻ്റർവെൽ ലോക്കിന് Balu Varghese  വന്നിറങ്ങി നിന്ന നിപ്പ് 🔥🔥🔥....


പിന്നീട് അടുത്തത് ചിരിയാണോ sentiments ആണോ അടിയാണോ എന്ന curiosity ജനിപ്പിച്ചിടത്ത് സംവിധായകനും തിരക്കഥാകൃത്തുമായ ചിദംബരത്തിൻ്റെ അനുഭവ സംഭത്തിനെ അല്ലെങ്കിൽ വീക്ഷണത്തെ അഭിനന്ദിച്ചെ മതിയാകൂ...


സ്ക്രീനിൽ ജീവിച്ചു കാണിച്ച് ഒട്ടും മോശമാക്കതെ അഭിനയിച്ച  താരനിരകളും..., തുടക്കം മുതലൊടുക്കം വരെ Basil Joseph നോട്  ജോയിമോനായി ജീവിച്ചോളാൻ പറഞ്ഞപോലെയാണ് ഓരോരോ കാട്ടികൂട്ടലുകൾ 😂 അതിനൊപ്പം മത്സരിച്ചു നിന്ന Ganapathi യും Arjun ashokan 360 നും, പിന്നെ തനിക്ക് ലഭിക്കുന്ന എത് കഥാപാത്രത്തെയും ഭാഗിയാക്കുന്ന ലാലും കൂടിനിന്നപ്പോ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് മനസിലാക്കാം...


കുടുംബത്തോടെ കയറി ചിരിച്ചിറങ്ങാൻ സാധിക്കുന്ന നല്ലൊരു കോമഡി drama ആണ് ജാൻ എ മൻ...


വലിയ കഥയില്ല

വലിയ ട്വിസ്റുകളില്ല

വലിയ സർപ്രൈസുകളില്ല


ഉള്ളത് കൊറേ പൊട്ടിച്ചിരിക്കാനുള്ള കൊപ്രായങ്ങളും അവയ്കൊപ്പം കുറച്ച് സങ്കടങ്ങളും ...


ഇനിയുമെഴുതാൻ നിന്നാൽ spoiler ഇടെണ്ടി വരും...അതുകൊണ്ടിവിടെ നിർത്തുന്നു....


കേട്ടറിവുകളുടെ അകമ്പടിയിൽ മുൻധാരണകൾ ഇല്ലാതെ കയറിയാൽ നല്ലൊരു  കോമഡി ചിത്രം കണ്ട അനുഭവം ലഭ്യമാകും..


8/10